ഇന്ത്യ ഇല്ലായിരുന്നെങ്കിൽ ജീവൻ പോലും തിരിച്ച് കിട്ടില്ലായിരുന്നു, നരേന്ദ്രമോദിക്ക് നന്ദി ; കണ്ണീരോടെ അഫ്ഘാൻ എംപി

ന്യുഡൽഹി : ഇരുപത് വർഷങ്ങൾകൊണ്ട് ഉണ്ടാക്കിയതെല്ലാം നഷ്ടമായി. ഇന്ത്യ ഇല്ലായിരുന്നെങ്കിൽ ജീവൻ പോലും തിരിച്ച് കിട്ടില്ലായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി. ഇന്ത്യൻ പൗരന്മാരെ അഫ്‌ഗാനിസ്ഥാനിൽ നിന്നും നാട്ടിലെത്തിക്കുന്ന വ്യോമസേനാ വീമാനത്തിൽ എത്തിയ അറിയിച്ച് അഫ്ഘാനിസ്ഥാൻ എംപി നരേന്ദ്ര സിങ് ഖൽസ കരഞ്ഞ് കൊണ്ട് പറഞ്ഞു.

താലിബാൻ ക്രൂരമായാണ് തങ്ങളോട് പെരുമാറിയത്. നിരവധി ത്യാഗം സഹിച്ചാണ് ഞങ്ങൾ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ പൗരന്മാരെ കൂടാതെ അഫ്ഘാനിസ്ഥാൻ പൗരന്മാരായ 24 പേരെ രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിച്ചു.