പാനിപൂരി നിർമ്മിക്കാനുപയോഗിക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച കപ്പ് മുക്കും, വീഡിയോ വൈറലായതോടെ കച്ചവടക്കാരൻ അറസ്റ്റിൽ

ആസാം : പാനിപൂരി നിർമ്മിക്കാനുപയോഗിന്ന കപ്പിൽ മൂത്രം ഒഴിക്കുകയും അതെ വെള്ളത്തിൽ പാനിപൂരി നിർമ്മിച്ചിരുന്ന വഴിയോര കച്ചവടൻ അറസ്റ്റിൽ. പാനി പൂരി നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് മൂത്രം ഒഴിച്ച് ചേർക്കുന്ന കച്ചവടക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുവാഹത്തിയിലാണ് സംഭവം നടന്നത്.

വഴിയോരക്കച്ചവടക്കാരനായ യുവാവ് പാനിപൂരി നിർമ്മിക്കണടക്കം ഉപയോഗിക്കുന്ന കപ്പിൽ ആരും കാണാതെ മൂത്രമൊഴുകിക്കുകയും തുടർന്ന് ആ മൂത്രം പാനിപൂരി നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ മുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളിലാണ് പുറത്തായത്.