അശ്ലീല ദൃശ്യങ്ങളിൽ കാണുന്നത് പോലെ ചെയ്യണം, കഴിയില്ലെങ്കിൽ സ്ത്രീധനം കൊണ്ട് വരണം ; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു : അശ്ലീല ദൃശ്യങ്ങൾ കാണിച്ച് അതുപോലെ കിടപ്പറയിൽ പെരുമാറാൻ ഭർത്താവ് നിർബന്ധിക്കുന്നെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യവസായിയായ ബംഗളൂരു സ്വദേശി രവി (47) ആണ് അറസ്റ്റിലായത്. ബസവനഗുഡി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അശ്ലീല ദൃശ്യങ്ങൾ കാണിച്ച് അതിൽ ചെയ്യുന്നത് പോലെ ചെയ്യാൻ ആവിശ്യപ്പെട്ട് തന്നെ ഉപദ്രവിക്കാറുണ്ടെന്നും. ജീവന് ഭീഷണി ഉണ്ടെന്നും കാണിച്ചാണ് യുവതി പോലീസിൽ പരാതി നൽകിയത്.
മദ്യത്തിന് അടിമയായ ഭർത്താവ് ചൂതാട്ടം നടത്താറുണ്ടെന്നും ചൂതാട്ടത്തിലൂടെ തന്റെ അഞ്ച് ലക്ഷം രൂപയും സ്വാർണാഭരങ്ങളും നഷ്ടപെടുത്തിയതായും ഭാര്യ പറയുന്നു.

വിവാഹിതരായിട്ട് പതിനെട്ട് വർഷമായെന്നും ഈ ബന്ധത്തിൽ രണ്ട് പെണ്മക്കളുണ്ടെന്നും ഇവരുടെ കാര്യമൊന്നും ഭർത്താവ് ശ്രദ്ധിക്കുന്നില്ലെന്നും ഭാര്യ പറയുന്നു. മദ്യപിച്ച് പെൺകുട്ടികളുടെ മുൻപിൽ വെച്ച് പോലും ഇയാൾ തന്നോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യാറുണ്ടെന്നും യുവതി പറയുന്നു.

അശ്ലീല ദൃശ്യങ്ങളിൽ കാണുന്നത് പോലെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ സ്ത്രീധനം കൊണ്ട് വരണമെന്നാണ് ആവിശ്യപെടുന്നതെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തന്റെ പേരിലുള്ള വസ്തുക്കൾ ഭർത്താവിന്റെ പേരിലോട്ട് മാറ്റാൻ ആവിശ്യപെട്ടുകൊണ്ട് നിരന്തരം മർദ്ധിക്കാറുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.