പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ ചേരുമെന്ന് സൂചന ; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യുഡൽഹി : പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ ചേരുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി അമരീന്ദർ സിങ് കൂടിക്കാഴ്ച നടത്തുന്നു. ഡൽഹിയിലെ അമിത്‌ഷായുടെ വസതിയിൽ അൽപ്പ സമയം മുൻപാണ് അമരീന്ദർ എത്തിയത്.

കഴിഞ്ഞ ആഴ്ചയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അമരീന്ദർ സിങ് രാജിവെച്ചത്.