ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ; മുംബൈയിൽ മലയാളി ഫാഷൻ ഡിസൈനറെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ : മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരികയായിരുന്ന പ്രീത (29) നെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീതയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പ്രീതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.

പ്രീത ഒരിക്കലൂം ആത്മഹത്യ ചെയ്യില്ലെന്നും. പ്രീതയെ കൊലപ്പെടുത്തി കെട്ടി തൂക്കിയതാണെന്നും കുടുംബം ആരോപിക്കുന്നു. പ്രീത മരിച്ചതിന് ശേഷം തങ്ങളെ വിവരം അറിയിച്ചില്ലെന്നും കുടുംബം പറയുന്നു. അയൽവാസിയായ ഒരാളാണ് മരണ വിവരം അറിയിച്ചതെന്നും വീട്ടുകാർ പറഞ്ഞു.

പ്രീതയുടെ ശരീരത്തിൽ മുറിവുകളും മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രീതയുടെ ഭർത്താവിനെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.