അതെ നാണയത്തിൽ ഇന്ത്യയുടെ തിരിച്ചടി ; ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വറന്റൈൻ പിൻവലിച്ച് ബ്രിട്ടൻ

ന്യുഡൽഹി : വാക്സിൻ എടുത്ത് ബ്രിട്ടനിലെത്തുന്ന ഇന്ത്യൻ പൗരന്മാർ പത്ത് ദിവസം നിർബന്ധമായും ക്വറന്റീനിൽ കഴിയണമെന്ന തീരുമാനം ബ്രിട്ടൻ പിൻവലിച്ചു. ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധിത ക്വറന്റൈൻ ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്കും ഇന്ത്യ നിർബന്ധിത ക്വറന്റൈൻ ഏർപ്പെടുത്തിയിരുന്നു.

ബ്രിട്ടൻ അംഗീകരിച്ച വാക്‌സിനോ കോവിഷീൽഡോ സ്വീകരിച്ചവർക്ക് ഈ മാസം 11 മുതൽ നിർബന്ധിത ക്വറന്റൈൻ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമീഷണർ വ്യക്തമാക്കി. ആഴ്ചകൾക്ക് മുൻപാണ് ബ്രിട്ടൻ ഇന്ത്യൻ പൗരന്മാർക്ക് നിർബന്ധിത ക്വറന്റൈൻ ഏർപ്പെടുത്തിയത്. ഇതിനു മറുപടി എന്ന നിലയ്ക്കാണ് ഇന്ത്യ ബ്രിട്ടൻ പൗരന്മാർക്ക് നിർബന്ധിത ക്വറന്റൈൻ ഏർപ്പെടുത്തിയത്.