ട്രോളന്മാർ ഇടപെട്ടതോടെ ബച്ചൻ പെട്ടു ; പാൻമസാലയുടെ പരസ്യത്തിൽ നിന്നും പിന്മാറിയതായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ

മുംബൈ : വർഷങ്ങളായി ചെയ്തിരുന്ന പാൻമസാലയുടെ പരസ്യത്തിൽ നിന്നും പിന്മാറിയതായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൾസ് പോളിയോ തുള്ളി മരുന്നിനിന്റെ പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡറായ ബച്ചൻ പാന്മസാലയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.

വർഷങ്ങളായി അമിതാഭ് ബച്ചൻ കമല പസന്ത്‌ എന്ന പാന്മസാലയുടെ പരസ്യത്തിൽ അഭിനയിച്ച് വരുന്നുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അമിതാഭ് ബച്ചനെതിരെ നിരവധി ട്രോളുകൾ പ്രത്യക്ഷപെട്ടതോടെയാണ് ഈ ഇടെ പുതുക്കിയ കമ്പനിയുടെ കരാറിൽ നിന്നും താരം പിന്മാറിയത്. പരസ്യത്തിൽ അഭിനയിക്കുന്നതിനായി വാങ്ങിയ പണം തിരിച്ച് നൽകിയതായി അമിതാഭ് ബച്ചന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.