ചർച്ചകളുടെ കാലം കഴിഞ്ഞു ഇനിയും അതിർത്തി ലംഘനങ്ങൾ തുടർന്നാൽ മിന്നലാക്രമണം നടത്താൻ മടിക്കില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രി അമിത്ഷാ

ന്യുഡൽഹി : ചർച്ചകളുടെ കാലം കഴിഞ്ഞു ഇനിയും അതിർത്തി ലംഘനങ്ങൾ തുടർന്നാൽ മിന്നലാക്രമണം നടത്താൻ മടിക്കില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രി അമിത്ഷാ. ജമ്മുകശ്മീരിൽ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത്ഷായുടെ പ്രസ്താവന. ഗോവയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അമിത്ഷായുടെ പ്രതികരണം.

ഇന്ത്യയുടെ അതിർത്തികൾ ഭേദിക്കരുതെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെയും നേതൃത്വത്തിൽ നടന്ന മിന്നലാക്രമണത്തിലൂടെ നൽകിയതെന്നും അമിത്ഷാ പറഞ്ഞു. ചർച്ചകൾ നടത്തിയിരുന്ന കാലം ഉണ്ടായിരുന്നു ഇപ്പോൾ പ്രതികരിക്കേണ്ട കാലമാണെന്നും അമിത്ഷാ പറഞ്ഞു.