പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ അധ്യാപകനും ആത്മഹത്യ ചെയ്തു ; പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു

ചെന്നൈ : ലൈംഗീക അതിക്രമണം നേരിട്ടതായി കുറിപ്പ് എഴുതിയ ശേഷം പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ അധ്യാപകനും ആത്മഹത്യ ചെയ്തു. അധ്യാപകനിൽ നിന്ന് ലൈംഗീക അതിക്രമം നേരിട്ടതായി പെൺകുട്ടി തന്റെ നോട്ട് ബുക്കിൽ എഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്തതിനെ തുടർന്ന് പെൺകുട്ടിയുടെ ഗണിതാധ്യാപകനായ ശരവണൻ (42) ആത്മഹത്യ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് ശരവണനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃദദേഹത്തിൽ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. പെൺകുട്ടിയുടെ മരണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.