വനിതാ ജീവനക്കാരെ മടിയിൽ ഇരുത്തുക, മാറിടങ്ങളിൽ കയറി പിടിക്കുക, ചുമലിൽ കയറി ഇരിക്കുക ; ഡ്യൂട്ടിക്കിടയിൽ വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയ ഡോക്ടർക്ക് സസ്‌പെൻഷൻ

മംഗളൂരു: വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് ദക്ഷിണ കന്നഡയിലെ ജില്ലാ ലെപ്രസി കൺട്രോൾ ഓഫീസർ ഡോ.രത്നാകറിനെ സസ്പെൻഡ് ചെയ്തു. വനിതാ ജീവനക്കാരിൽ ഒരാൾ പകർത്തിയ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇയാൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.

സംഭവത്തിൽ ആരോഗ്യ വകുപ്പ് വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ജില്ലയിലെ ആയുഷ്മാൻ നോഡൽ ഓഫീസർ കൂടിയായ രത്നാകറിനെ സസ്‌പെൻഡ് ചെയ്തതായും ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.

ഡ്യൂട്ടിക്കിടയിൽ വനിതാ ജീവനക്കാരെ മടിയിൽ ഇരുത്തി മാറിടങ്ങളിൽ സ്പർശിക്കുകയും. കെട്ടിപ്പിടിക്കുകയും തറയിൽ ഇരുത്തി ചുമലിൽ ഇരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വാട്സാപ്പിൽ പ്രചരിച്ചത്. നാലോളം വനിതാ ജീവനക്കാർക്കെതിരെ ഇയാൾ നിരന്തരം ലൈംഗീക അതിക്രമം നടത്തിയിരുന്നതായാണ് വിവരം. ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് ഇയാൾക്കെതിരെ ആരും പരാതി നൽകാൻ തയാറായില്ല.