പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച് ഇന്ത്യയിൽ വാഹനം വിൽക്കാമെന്ന് കരുതണ്ട ; ഹ്യുണ്ടായിക്കെതിരെ വൻപ്രതിഷേധം

പ്രമുഖ കാർ നിർമ്മാതാക്കളായ ഹുണ്ടായിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി പാകിസ്ഥാൻ ഫെബ്രുവരി 5 കാശ്മീർ ഐക്യദാർഢ്യ ദിനമായി ആചരിച്ചിരുന്നു. ഇതിന് പിന്തുണയുമായി സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ കശ്മീരിലെ സഹോദരന്മാർക്ക് ഐക്യദാർഢ്യം എന്ന പോസ്റ്റ് ഹുണ്ടായ് പാകിസ്ഥാൻ ഫേസ്‌ബുക്ക് പേജ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ പ്രതിഷേധം ആരംഭിച്ചത്.

കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച ഹ്യുണ്ടായിയുടെ വാഹനം ബഹിഷ്കരിക്കുക. കമ്പനി മാപ്പ് പറയുക എന്ന ആവശ്യങ്ങൾ ഉയർത്തിയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നത്. പാകിസ്ഥാൻ ഹ്യുണ്ടായിയുടെ പേജിൽ പങ്കുവെച്ച പാകിസ്ഥാൻ അനുകൂല നിലപാട് പിൽവൻലിച്ചെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ഖേദ പ്രകടനവും ഉണ്ടായിട്ടില്ല.


അതേസമയം ഹ്യുണ്ടായി ഇന്ത്യയുടെ ട്വിറ്റെർ പേജിൽ പ്രതിഷേധിച്ചവരെ ബ്ലോക്ക് ചെയ്തതായും പരാതിയുണ്ട്. പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച് ഇന്ത്യയിൽ വാഹനം വിൽക്കാമെന്ന് കരുതണ്ട എന്നാണ് സോഷ്യൽ മീഡിയയിൽ ഹ്യുണ്ടായിക്കെതിരെ ഉയർത്തുന്ന വെല്ലുവിളി. നിരവധിയാളുകൾ ബുക്ക് ചെയ്ത വാഹനങ്ങൾ ക്യാൻസൽ ചെയ്യുകയും ചെയ്തു.