പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന് ഇപ്പോൾ മുൻഗണന നൽകാനാവില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യുഡൽഹി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന് ഇപ്പോൾ മുൻ‌തൂക്കം നല്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡിൽ നിന്നും രാജ്യം മുക്തമായിട്ടില്ല അതിനാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന് ഇപ്പോൾ മുൻഗണന നൽകാനാവില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ കാലതാമസമെടുക്കുന്നത് കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാലാണെന്നും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ നിന്നും പിന്നോട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. കൊറോണയുടെ മൂന്ന് തരംഗങ്ങളെയും രാജ്യം പ്രതിരോധിച്ചു. നിലവിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ട് വരികയാണെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപെടില്ലെന്നും 2014 ഡിസംബർ 31 നും അതിന് മുൻപും ഇന്ത്യയിലെത്തിയ ഹിന്ദു,ക്രിസ്ത്യൻ,സിഖ്,പാഴ്‌സി,ജൈന,ബുദ്ധ തുടങ്ങിയ മതവിഭാഗങ്ങൾക്ക് പൗരത്വം നൽകുമെന്നും അമിത്ഷാ വ്യക്തമാക്കി.