യുക്രൈനിൽ കുടുങ്ങികിടക്കുന്ന എല്ലാവരെയും നാട്ടിൽ തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി

ഡൽഹി : യുക്രൈനിൽ കുടുങ്ങികിടക്കുന്ന എല്ലാവരെയും നാട്ടിൽ തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകി. രക്ഷാ ദൗത്യത്തിനുള്ള വഴികൾ എല്ലാം സർക്കാർ തേടുകയാണെന്നും എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. രക്ഷ ദൗത്യത്തിനുള്ള തീവ്ര ശ്രമം 24 മണിക്കൂറും തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം യുക്രൈനിൽ നിന്നുമുള്ള ആദ്യ മലയാളി സംഘം കൊച്ചിയിലെത്തി. തിരിച്ചെത്തിയ സംഘത്തെ കേന്ദ്രമന്ത്രി അടക്കമുള്ളവർ സ്വീകരിച്ചു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നന്ദി അറിയിക്കുന്നതയും കൂടെ ഉള്ളവർ യുക്രൈനിൽ ദുരിതമനുഭവിക്കുകയാണെന്നും അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും അവർ ആവിശ്യപെട്ടു.

റഷ്യയും യുക്രൈനും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. എന്നാൽ ചർച്ചയ്ക്ക് തയാറാണെന്ന് റഷ്യ അറിയിച്ചെങ്കിലും ആക്രമണം നിർത്തിയതിന് ശേഷം ചർച്ചയ്ക്ക് തയാറാണെന്ന് യുക്രൈനും അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി കനത്ത ആക്രമണം നടന്നതായി യുക്രൈൻ പ്രസിഡന്റ് പറഞ്ഞു.