റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും

ന്യുഡൽഹി : റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഒപ്പ്‌വെച്ച് ഇന്ത്യ. മുപ്പത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങാനുള്ള കരാറിലാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും റഷ്യൻ കമ്പനിയും ഒപ്പുവെച്ചത്. റഷ്യയിൽ നിന്നും ക്രൂഡോയിൽ വാങ്ങുന്നതിനെ രാഷ്ട്രീയ വല്കരിക്കരുതെന്നും ഊർജ നയതന്ത്രത്തിൽ ഇന്ത്യയ്ക്ക് ഒരു രാജ്യവുമായും രാഷ്ട്രീയമായ അകൽച്ചകൾ ഇല്ലെന്നും വാണിജ്യകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഊർജ മേഖലയിൽ ഇന്ത്യയ്ക്ക് ഇറക്കുമതി അനിവാര്യമാണ്. പതിറ്റാണ്ടുകളായി തുടരുന്ന കരാറുകളാണ് നിലവിൽ ഉള്ളതെന്നും രാജ്യങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷം മാറുന്നത് പതിവാണെന്നും എന്നാൽ ആഗോളതലത്തിൽ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ ഇന്ത്യയുടെ നയങ്ങളെ സ്വാധീനിക്കാറില്ലെന്നും വാണിജ്യകര്യമന്ത്രാലയം വ്യക്തമാക്കി.

യുക്രയിനും റഷ്യയും തമ്മിൽ യുദ്ധം തുടങ്ങിയതിന് ശേഷം നിരവധി രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാണ് ഇന്ത്യ റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങുന്ന കരാറിൽ ഒപ്പ്‌വെയ്ക്കുകയായിരുന്നു. നിലവിൽ ഇന്ത്യയ്ക്കു ആവിശ്യമായ ക്രൂഡ് ഓയിലിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇറാഖ്,സൗദി അറേബ്യ,യുഎഇ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നത്.