ഹിജാബ് ധരിക്കാതെ പരീക്ഷ എഴുതില്ല ; പരീക്ഷ ബഹിഷ്കരിച്ച വിദ്യാർഥിനികൾക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക സർക്കാർ

ബെംഗളൂരു : ഹിജാബ് ധരിക്കാതെ പരീക്ഷ എഴുതില്ലെന്ന് വ്യക്തമാക്കി പരീക്ഷ ബഹിഷ്കരിച്ച വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക സർക്കാർ. നൂറോളം മുസ്ലിം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്ലസ് റ്റു പരീക്ഷ ബഹിഷ്കരിച്ചിരുന്നു.

മറ്റ് കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടാവുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ പരീക്ഷ ബഹിഷ്കരിച്ചവരെ വീണ്ടും എഴുതിക്കേണ്ടതില്ല എന്നാണ് സർക്കാരിന്റെ തീരുമാനം.

പ്ലസ്‌ടു പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സുകളിൽ പ്രാക്ടിക്കലിന് 30 മാർക്കും തീയറിക്ക് 70 മാർക്കുമാണുള്ളത്. ഇതിൽ തിയറിയിൽ മിനിമം മാർക്കുണ്ടെങ്കിൽ ജയിക്കാനാകും. ഏപ്രിൽ 22 നാണ് പ്ലസ് റ്റു ബോർഡ് പരീക്ഷകൾ തുടങ്ങുന്നത്. അതേസമയം ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കോളേജുകളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാരിന്റെ നടപടിക്കെതിരെ വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഹർജി തള്ളുകയും ചെയ്തിരുന്നു.