ആകാശത്ത് നിന്നുള്ള ഏത് വെല്ലുവിളികളും നിഷ്പ്രയാസം തകർക്കും ; സൂപ്പർ സോണിക്ക് മിസൈലിന് പിന്നാലെ മറ്റൊരു മിസൈൽ കൂടി വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഭുവേശ്വർ : സൂപ്പർ സോണിക്ക് മിസൈലിന്റെ പരീക്ഷണത്തിന് പിന്നാലെ മറ്റൊരു മിസൈൽ കൂടി വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ബാലസോറിൽ നിന്നാണ് വ്യോമമേധാ മിസലിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്. ഡിഫൻസ് റിസേർച്ച് ഡവലമെൻറ് ഓർഗനൈസഷൻ ആണ് മിസൈൽ പരീക്ഷണം നടത്തിയത്. കഴിഞ്ഞ ജനുവരിയിൽ ഇവിടെ നിന്നും ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം നടത്തിയതും വിജയകരമായിരുന്നു.

ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് പരീക്ഷണം നടന്നത്. വളരെ അകലെയുള്ള ലക്ഷ്യത്തിലേക്ക് തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റാതെ സജ്ജമാക്കിയ ലക്ഷ്യ സ്ഥാനത്ത് പതിച്ചു. ട്വിറ്ററിലൂടെയാണ് ഡി.ർ.ഡിഓ മിസൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം അറിയിച്ചത്. ഇന്ത്യയും ഇസ്രായേലും സംയുക്തമായാണ് മിസൈൽ നിർമ്മിച്ചത്. നിരവധി യുദ്ധവിമാനങ്ങൾ ഉയർത്തുന്ന വെല്ലുകളിലെ നിഷ്പ്രയാസം തകർകത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള മിസൈലാണ് പരീക്ഷണ വിജയം നേടിയത്.