മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് കർശന നിർദേശം നൽകി ഉത്തര്പ്രദേശ് മുഖ്യമന്ത്രി

ന്യുഡൽഹി : മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് കർശന നിർദേശം നൽകി ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുകയോ ഔദ്യോഗിക സന്ദർശനം നടത്തുകയോ ചെയ്യുന്ന വേളകളിൽ സർക്കാർ ഗസ്റ്റ് ഹൗസുകളിൽ മാത്രം താമസിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

സർക്കാർ ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ജോലിക്കെത്തണമെന്നും. കൃത്യ സമയം പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഉച്ച ഭക്ഷണത്തിനുള്ള സമയം അര മണിക്കൂറാണ് അതിൽ കൂടുതൽ സമയം ഉച്ചഭക്ഷണത്തിനായി ചിലവഴിക്കരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഫയലുകൾ വേഗത്തിൽ കൈകാര്യം ചെയ്യണമെന്നും, മൂന്ന് ദിവസത്തിൽ കൂടുതൽ ഫയലുകൾ താമസിക്കാൻ പാടില്ലെന്നും യോഗി ആദിത്യനാഥ് നിർദേശിച്ചു. നിർദേശങ്ങൾ മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.