പബ്ബിൽ യുവതിക്കൊപ്പം നിശാപാർട്ടിയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി ; ക്ഷണിച്ചിട്ടാണ് പോയതെന്ന് കോൺഗ്രസ്സ്

ന്യുഡൽഹി : കോൺഗ്രസിൽ പൊട്ടിത്തെറികൾ നടക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്ത് നിശാ പർട്ടികളിൽ പങ്കെടുക്കുകയായണെന്ന് ബിജെപി. നേപ്പാളിലെ പബ്ബിൽ നടന്ന നിശാപാർട്ടിയിൽ രാഹുൽഗാന്ധി പങ്കെടുക്കുന്ന വീഡിയോ പങ്കുവെച്ചാണ് ബിജെപിയുടെ വിമർശനം. ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ രാഹുൽ ഗാന്ധിയുടെ വീഡിയോ പങ്കുവെച്ചത്.

അതേസമയം രാഹുൽ ഗാന്ധി വിളിക്കാത്ത പരിപാടിക്ക് പോയതല്ലെന്നും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് പോയതെന്നും കോൺഗ്രസ്സ് വ്യക്തമാക്കി. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നത് ഒരു കുറ്റകൃത്യമല്ലെന്നും കോൺഗ്രസ്സ് വ്യക്തമാക്കി. പാകിസ്ഥാൻ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ മകളുടെ പിറന്നാൾ കേക്ക് മുറിക്കാൻ മോദി ക്ഷണിക്കാതെ പോയത് പോലെ അല്ല ഇതെന്നും മോദിയെ പരിഹസിച്ച് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

രാഹുൽ ഗാന്ധി സുഹൃത്തിന്റെ വിവാഹത്തിനാണ് നേപ്പാളിൽ എത്തിയതെങ്കിലും ചൊവ്വാഴ്ചയാണ് വിവാഹവും തുടർന്ന് സൽക്കാരവും നടക്കുന്നത്. എന്നാൽ ഒരു യുവതിക്കൊപ്പം കഠ്മണ്ഡുവിലെ പബ്ബിൽ നിശാപാർട്ടിയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.