സീരിയൽ താരത്തെ ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത : സീരിയൽ താരത്തെ ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളി സീരിയൽ നടി പല്ലവി യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് ഷാഗ്നിക് ചക്രവർത്തിക്കൊപ്പം വാടകയ്‌ക്കെടുത്ത ഫ്ലാറ്റിൽ താമസിച്ച് വരികയായിരുന്നു താരം. സുഹൃത്ത് പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുഹൃത്ത് ഷാഗ്നിക് ചക്രവർത്തി വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് നടിയും,സുഹൃത്തും ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചത്. ബംഗാളിയിലെ നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മൊൻ മനേ ന എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ അഭിനയിച്ചതോടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടിയത്.