കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വസതിയിലും മകൻ കാർത്തി ചിദംബരത്തിന്റെ വസതിയിലും സിബിഐ റെയിഡ്

ന്യുഡൽഹി : കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വസതിയിലും മകൻ കാർത്തി ചിദംബരത്തിന്റെ വസതിയിലും സിബിഐ റെയിഡ് നടത്തുന്നു. വിവിധയിടങ്ങളിലെ ഓഫീസുകളിലും റെയിഡ് തുടരുകയാണ്. തമിഴ്‌നാട്,മുംബൈ,ദൽഹി തുടങ്ങിയ സ്ഥലങ്ങളിലാണ് സിബിഐ റെയ്‌ഡ്‌.

കോൺഗ്രസ് ഭരണകാലത്ത് വിദേശ പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ പേരിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് വ്യാപകമായി റെയിഡ് നടക്കുന്നത്.

ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് കാർത്തി ചിദംബരം സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു കൂടാതെ. ഇതേ കാലയളവിൽ ഐഎൻഎക്സ് മീഡിയയ്ക്ക് ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡ് അനുമതി നൽകിയതുൾപ്പടെ നിരവധി കേസുകളിൽ കാർത്തി ചിദംബരത്തിനെതിരെ സിബിഐ അന്വേഷണം നടത്തുന്നുണ്ട്.