ഹാർദിക് പട്ടേൽ കോൺഗ്രസ്സിൽ നിന്നും രജിവെച്ചു

അഹമ്മദാബാദ് : ഹാർദിക് പട്ടേൽ കോൺഗ്രസ്സിൽ നിന്നും രജിവെച്ചു. ഗുജറാത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റയിരുന്നു ഹാർദിക് പട്ടേൽ. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹാർദിക് പട്ടേലിന്റെ രാജി. ഗുജറാത്ത് കോൺഗ്രസിൽ വിഭാഗീയത നിലനിൽക്കുന്നതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഹാർദിക് പട്ടേലിന്റെ രാജി കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്.

കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകിയാണ് ഹാർദിക് പാർട്ടി വിട്ടത്. 2019 ലോകസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ഹാർദിക് കോൺഗ്രസിലെത്തിയത്. കോൺഗ്രസിൽ നിന്നും രാജി വെച്ചെങ്കിലും ഗുജറാത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഹാർദിക് പറഞ്ഞു. താൻ കോൺഗ്രസ്സ് വിടണമെന്ന് ആഗ്രഹിക്കുന്നവർ കോൺഗ്രസിൽ തന്നെയുണ്ടെന്ന് നേരത്തെ ഹാർദിക് പട്ടേൽ വിമർശനം ഉന്നയിച്ചിരുന്നു.

ഗുജറാത്ത് കോൺഗ്രസിന്റെ യോഗങ്ങൾക്ക് തന്നെ ക്ഷണിക്കാറില്ലെന്നും. പാർട്ടി തീരുമാനങ്ങൾ എടുക്കുന്നത് തന്നെ അറിയിക്കാതെയാണെന്നുമടക്കം നിരവധി വിമർശനങ്ങൾ ഹാർദിക് പട്ടേൽ നേരത്തെ ഗുജറാത്ത് കോൺഗ്രസിനെതിരെ ഉന്നയിച്ചിരുന്നു.