ശ്രീകൃഷ്ണ ജന്മസ്ഥലത്ത് നിർമ്മിച്ച പള്ളി പൊളിച്ച് മാറ്റണം ; ഹർജി ഫയലിൽ സ്വീകരിച്ച് കോടതി

മഥുര : ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയാണെന്ന് അവകാശപ്പെട്ട് മഥുര ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയിൽ നിയമവിരുദ്ധമായാണ് പള്ളി നിർമിച്ചതെന്നും അത് പൊളിച്ച് നീക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു. മഥുര സിവിൽ കോടതി തള്ളിയ ഹർജിയാണ് മഥുര ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചത്.

ഹിന്ദു സേന നൽകിയ ഹർജിയാണ് കോടതി ഫയലിൽ സ്വീകരിച്ചത്. ഇതിനെതിരെ നൽകിയ റിവിഷൻ ഹർജിയിൽ വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം. അതേസമയം മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർജി സമർപ്പിക്കുമെന്നും സൂചനയുണ്ട്.

ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണ് മധുര. മഥുരയിലെ ക്ഷേത്രങ്ങൾ മുകൾ ഭരണകലത്ത് തകർക്കപ്പെട്ടിട്ടുള്ളതായും ശ്രീകൃഷ്ണന്റെ ജന്മസ്ഥലം വിശ്വാസികൾക്ക് നഷ്ടപെട്ടെന്നുമാണ് ഹിന്ദു സേന പറയുന്നത്.