ചൈനയുടെ വെല്ലുവിളി നേരിടാൻ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ ; ബ്രഹ്മപുത്ര നദിയുടെ അടിയിൽകൂടി തുരങ്കപാത നിർമ്മിക്കും

ഡൽഹി : ചൈനയുടെ വെല്ലുവിളി നേരിടാൻ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ. അരുണാചൽ പ്രാദേശിനെയും ആസാമിനെയും ബന്ധിപ്പിക്കുന്നതിനായി ബ്രഹ്മപുത്ര നദിയുടെ അടിയിൽകൂടി തുരങ്ക പാത നിർമ്മിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. റോഡും റെയിൽപാതയും ഉൾപ്പെടുന്നതാണ് തുരങ്ക പാത.

ബോർഡർ റോഡ് ഓർഗനൈസേഷനുമായി ചേർന്ന് നിർമ്മിക്കുന്ന തുരങ്ക പാതയ്ക്ക് ഏഴായിരം കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വെള്ളത്തിനടിയിലൂടെ മൂന്ന് തുരങ്കങ്ങളാണ് നിർമ്മിക്കുന്നത്. റോഡ് റെയിൽ ഗതാഗതങ്ങൾക്ക് പുറമെ അടിയന്തിര ആവിശ്യങ്ങൾക്കുള്ള തുരങ്കവും നിർമ്മിക്കുന്നതിൽ ഉൾപ്പെടുന്നു.

രാജ്യത്ത് ആദ്യമായാണ് വെള്ളത്തിനടിയിലൂടെ പാത നിർമിക്കുന്നത്. നിർമ്മിക്കുന്ന മൂന്ന് തുരങ്കങ്ങളും ക്രോസ് പാസേജ് വഴി പരസ്പരം ബന്ധിപ്പിക്കും. ബ്രഹ്മപുത്ര നദിയുടെ ടിത്തട്ടിൽ നിന്ന് 30 മീറ്ററോളം ആഴത്തിലാകും പാത നിർമ്മിക്കുക. ചൈനയുടെ ഭാഗത്ത് നിന്നുണ്ടകുന്ന വെല്ലുവികളെ ചെറുക്കുക എന്ന ലക്ഷ്യമാണ് തുരങ്കപാതയ്ക്ക് പിന്നിൽ.