ഹിജാബ് ധരിച്ചെത്തിയ വിദ്യർത്ഥിനികളെ ക്ലാസ്സിൽ കയറ്റിയില്ല ; മംഗളുരു സർവകലാശാലയിൽ ഹിജാബിന് വിലക്കേർപ്പെടുത്തി അധികൃതർ

മംഗലാപുരം : മംഗളുരു സർവകലാശാലയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ കോളേജ് അധികൃതർ വിലക്കി. ശനിയാഴ്ച രവിലെ കോളേജിലെത്തിയ പന്ത്രണ്ട് വിദ്യർത്ഥികളെയാണ് ക്ലാസ്സിൽ കയറുന്നതിൽ നിന്നും അധികൃതർ വിലക്കിയത്. ക്ലാസ്സിൽ പ്രവേശിക്കണമെങ്കിൽ ഹിജാബ് അഴിക്കണമെന്ന് അധികൃതർ വിദ്യർത്ഥിനികളെ അറിയിച്ചു. എന്നാൽ വിദ്യർത്ഥിനികൾ അതിന് തയ്യാറായില്ല.

ക്‌ളാസിൽ കയറാതെ കോളേജ് ലൈബ്രറിയിൽ കയറാൻ ശ്രമിച്ച വിദ്യാർത്ഥിനികളെ ലൈബ്രറിയൽ കയറാനും അധികൃതർ സമ്മതിക്കാതെ വന്നതോടെ വിദ്യാർത്ഥിനികൾ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ക്ലാസിലും,ലൈബ്രറിയിലും ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് കോളേജ് വികസന സമിതി വെള്ളിയാഴ്ച്ച തീരുമാനം കൈകൊണ്ടിരുന്നു.

ഹിജാബ് ധരിച്ച് കോളേജിൽ എത്തരുതെന്ന് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം തന്നെ അധികൃതർ അറിയിപ്പും നൽകിയിരുന്നു. ഹിജാബ് ധരിച്ച് കോളേജ് ക്യാമ്പസിൽ വരാമെന്നും ക്‌ളാസിലും ലൈബ്രറിയിലും ഹിജാബ് ധരിച്ച് എത്തരുതെന്നും കോളേജ് അധികൃതർ വ്യക്തമാക്കിയതിനെ തുടർന്ന് നിരവധി പെൺകുട്ടികൾ ഹിജാബ് അഴിച്ച് ക്ലാസിയിൽ കയറുകയും ചിലർ തിരിച്ച് പോകുകയുമായിരുന്നു.