രാത്രി കാലങ്ങളിൽ സ്ത്രീകളെ ജോലി ചെയ്യാൻ നിർബന്ധിക്കരുത് ; യോഗി ആദിത്യനാഥ്

ലക്നൗ : രാത്രി കാലങ്ങളിൽ സ്ത്രീകളെ ജോലി ചെയ്യാൻ നിർബന്ധിക്കരുത്. രാത്രി കാലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സ്ഥാപന ഉടമ മതിയായ പരിരക്ഷയും ഭക്ഷണവും സൗജന്യ ഗതാഗതവും നൽകണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്നും യോഗി ആദിത്യനാഥ് നേരത്തെ ഉത്തരവിട്ടിരുന്നു.

രാത്രി കാലങ്ങളിൽ ജോലി ചെയ്യാൻ തയ്യറാകുന്ന സ്ത്രീകളിൽ നിന്ന് അധികാരികൾ ഇക്കര്യം രേഖാമൂലം എഴുതി വാങ്ങണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം രാത്രി ജോലി ചെയ്യാൻ വിസമ്മതിക്കുന്ന സ്ത്രീകളെ ജോലിയിൽ നിന്നും പിരിച്ച് വിടരുതെന്നും യോഗിആദിത്യനാഥ് വ്യക്തമാക്കി.

സംസ്ഥാനത്തെ ഫാക്ടറികളിലും,മില്ലുകളിലും ഉൾപ്പടെ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് പ്രത്യേക അനൂകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. സ്ത്രീകളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കനുള്ള പരാതി പരിഹാര സംവിധാനവും തൊഴിലിടങ്ങളിൽ വേണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.