കർഷക സമര നേതാവ് രാകേഷ് ടികായത്തിന് നേരെ ആക്രമണം, മുഖത്ത് മഷി ഒഴിച്ചു

ബെംഗളൂരു : കർഷക സമര നേതാവ് രാകേഷ് ടികായത്തിന് നേരെ ആക്രമണം. വാർത്താ സമ്മേളനം നടത്തുന്നതിനിടയിൽ ഒരു സംഘം ആളുകൾ എത്തി രാകേഷ് ടികായത്തിന്റെ മുഖത്ത് മഷി ഒഴിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വാർത്താ സമ്മേളനം നടന്ന ഹാളിനകത്ത് സംഘർഷമുണ്ടായി.

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമം പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ കർഷക സമരം നടത്തിയിരുന്നു. ഭാരതീയ കിസാൻ യൂണിയന്റെ നേതാവാണ് രാകേഷ് ടികായത്ത്. കർണാടകയിലെ കർഷക നേതാവ് പണം വാങ്ങിയത് ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വരുന്നതിനെ കുറിച്ച് വിശദീകരികരണം നൽകാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിനിടെയാണ് രാകേഷ് ടികായത്തിന്റെ മുഖത്ത് മഷി ഒഴിച്ചത്.

മഷി ഒഴിച്ച സംഘത്തെ തടയാൻ ശ്രമിച്ച ടികായത്ത് അനുകൂലിൾക്ക് മർദ്ദനമേറ്റു. ഒടുവിൽ വാർത്താ സമ്മേളനം കൂട്ടത്തല്ലിൽ കലാശിച്ചു. മഷി ഒഴിക്കുന്നതിന്റെയും കൂട്ടത്തല്ലിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു.