സ്ത്രീധനമായി കാർ നൽകണം, വഴക്കിനിടയിൽ ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി

സേലം : സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞ കാർ ലഭിച്ചില്ല. ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഭർത്താവ് അടിച്ച് കൊലപ്പെടുത്തി. സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ധനശ്രീയുടെ ഭർത്താവ് കീർത്തി രാജ് (31) നെ പോലീസ് അറസ്റ്റ് ചെയ്തു. ധനശ്രീയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം കെട്ടി തൂക്കിയതായും പോലീസ് പറയുന്നു.

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ധനശ്രീയും കീർത്തിരാജ് ഉം തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത കാലം വരെ ഇരുവരും കുടുംബ വീട്ടിലായിരുന്നു താമസം. കുറച്ച് നാളുകൾക്ക് മുൻപ് ഇരുവരും മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതോടെ സ്ത്രീധനം ആവിശ്യപ്പെട്ട് കീർത്തിരാജ് മനസികമായി ധനശ്രീയെ പീഡിപ്പിക്കുകയായിരുന്നു. നേരത്തെ കാർ നല്കമെന്ന് പറഞ്ഞിരുന്നതായും അത് നൽകണമെന്നും ആവിശ്യപെട്ടാണ് കീർത്തി രാജ് വഴക്കുണ്ടക്കിയിരുന്നത്.

കഴിഞ്ഞ ദിവസം മകൾ ആത്മഹത്യ ചെയ്‌തെന്ന് കീർത്തിരാജ് ധനശ്രീയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ ധനശ്രീയുടെ തലയിൽ മുറിവേറ്റതായി കണ്ട മാതാപിതാക്കൾ പോലീസിൽ നൽകുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കീർത്തി രാജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

സ്ത്രീധനമായി കാർ നൽകണമെന്ന് ആവിശ്യപ്പെട്ട് കീർത്തിരാജ് ധനശ്രീയുമായി വഴക്കിടുന്നതിനിടയിൽ ക്രിക്കറ്റ് ബാറ്റെടുത്ത് ധനശ്രീയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ധനശ്രീയുടെ മൃതദേഹം കയറിൽ കെട്ടി തൂക്കിയ ശേഷം ഭാര്യ ആത്മഹത്യ ചെയ്‌തെന്ന് അയൽക്കാരെ വിളിച്ച് അറിയിക്കുകയായിരുന്നു.