സീനത്തിന്റെ സാനിറ്ററി പാഡിനുള്ളിൽ നിന്നും പിടിച്ചത് ഒന്നര കിലോ സ്വർണം ; മംഗളൂരുവിൽ മലയാളി ഉൾപ്പടെയുള്ളവർ അറസ്റ്റിൽ

മംഗളൂരു : ദുബായിൽ നിന്ന് മംഗളൂരു വീമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടര കിലോ സ്വർണവുമായി യുവതികൾ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. മഹർഷ്‌ട്ര സ്വദേശിനിയും കാസർഗോഡ് മഞ്ചേശ്വരത്തെ താമസക്കാരിയുമായ സീനത്ത് ബാനു (45), മുഹമ്മദ് ഇഖ്ബാൽ (47) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എയർഇന്ത്യ എക്സ്പ്രെസ്സിലാണ് ഇരുവരും മംഗളൂരുവിലെത്തിയത്.

ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. സീനത്തിന്റെ കയ്യിൽ നിന്നും 86,89,440 രൂപ വിലവരുന്ന ഒന്നര കിലോ സ്വാർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം സീനത്ത് തന്റെ സാനിറ്ററി പാടിനുള്ളിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇഖ്ബാലിൽ നിന്ന് 4,97,424 രൂപ വിലവരുന്ന സ്വർണമാണ് പിടിക്കൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

കസ്റ്റംസ് സൂപ്രണ്ടുമാരായ കെ സന്തോഷ് കുമാർ, എം ലളിത് രാജ്, വിഎസ് അജിത് കുമാർ, പ്രീതി സുമ, ഹരിമോഹൻ, വിരാഗ്ഗ് ശുക്ല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്. അറസ്റ്റിലിവരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.