കേന്ദ്രസർക്കാരിന്റെ പുതിയ സൈനീക റിക്രൂട്ട്മെന് അഗ്നിപഥ് നെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പദ്ധതിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കേന്ദ്രസർക്കാരിന്റെ പുതിയ സൈനീക റിക്രൂട്ട്മെന് അഗ്നിപഥ് നെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പദ്ധതിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പദ്ധതിയിലൂടെ നടക്കുന്ന നിയമനത്തിനല്ല ഉയർന്ന പ്രായപരിധി 21 ൽ നിന്ന് 23 ആയി ഉയർത്തി. കഴിഞ്ഞ രണ്ട് വർഷത്തോളമായി ആർമിയിലേക്ക് റിക്രൂട്ട് നടക്കാത്ത സാഹചര്യം നിലനിൽക്കുന്നത് കൊണ്ടാണ് പ്രായപരിധി ഉയർത്തിയത്.

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. പതിനേഴിനും ഇരുപത്തിയൊന്നിനും ഇടയിലുള്ള യുവാക്കളെ നാല് വർഷത്തേക്ക് ഇന്ത്യൻ ആർമിയിൽ നിയമിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. കഴിഞ്ഞ ദിവസമാണ് പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിൽ ചേരുന്നവർക്ക് നാല് വർഷം മാത്രമാണ് സൈന്യത്തിൽ തുടരാൻ സാധിക്കുക. എല്ലാ വർഷവും ഇത്തരത്തിൽ യുവാക്കളെ സൈന്യത്തിൽ എത്തിക്കുകയും ചെയ്യും. പ്രതിമാസം മുപ്പതിനായിരത്തിന് മുകളിൽ ശമ്പളം നൽകിയാണ് നിയമനം. അതേസമയം നാല് വർഷം അഗ്നിപഥിൽ ജോലി ചെയ്യുന്ന സൈനികന് പിന്നീട് ഗവണ്മെന്റ് ജോലികൾക്ക് മുൻഗണന നൽകുമെന്നും പദ്ധതിയിൽ പറയുന്നു. നിലവിൽ നടക്കുന്ന സൈനീക പരിശീലനത്തിന് പുറമെയാണ് അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കളെ സൈന്യത്തിലെത്തിക്കുന്നത്.