ശുചിമുറി വൃത്തിയാക്കുന്നതിനിടെ ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ പോലീസ് പിടിയിൽ

ഡെറാഡൂൺ : ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ പോലീസ് പിടിയിൽ. പഞ്ചനക്ഷത്ര ഹോട്ടലിൽ ക്‌ളീനിംഗ്‌ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഛത്തീസ്ഗഡ് സ്വദേശിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഹോട്ടൽ മുറിയിലെ ശുചിമുറി വൃത്തിയാക്കാൻ കയറിയ യുവതിയെ മുറി അകത്ത് നിന്നും പൂട്ടിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു.

യുവതി നിലവിളിച്ചെങ്കിലും അടുത്ത മുറികളിൽ മറ്റാരും ഇല്ലാത്തതിനാൽ സംഭവം ആരും അറിഞ്ഞില്ല. രണ്ട് ദിവസം കുടുംബത്തോടൊപ്പം ഹോട്ടലിൽ താമസിക്കാനെത്തിയതായിരുന്നു പതിനഞ്ചുകാരൻ. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തെങ്കിലും ഹോട്ടൽ അധികൃതർ സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുകയായിരുന്നു.

യുവതി ഒത്തുതീർപ്പുകൾക്ക് തയ്യാറാവാതിരുന്നതോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഹരിദ്വാറിലെ ജുവനൈൽ ഹോമിലേക്ക് അയച്ചു.