ചില തീരുമാനങ്ങൾ ആദ്യം മോശമായി തോന്നാം എന്നാൽ പിന്നീട് ആ തീരുമാനങ്ങൾ രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരു : ചില തീരുമാനങ്ങൾ ആദ്യം മോശമായി തോന്നാം എന്നാൽ പിന്നീട് ആ തീരുമാനങ്ങൾ രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് പ്രധമനന്ത്രിയുടെ പ്രതികരണം.

നിരവധി തീരുമാനങ്ങൾ ഇപ്പോൾ മോശമായി തോന്നും കാലങ്ങൾക്ക് ശേഷം ആ തീരുമാനങ്ങൾ രാഷ്ട്രം കെട്ടിപ്പടുക്കാൻ സഹായിക്കും അഗ്നിപഥ് ന്റെ പേര് പരാമർശിക്കാതെ നരേന്ദ്രമോദി പറഞ്ഞു. ബെംഗളൂരുവിൽ റെയിൽ റോഡ് അടിസ്ഥാന വികസനത്തിനായി 28000 കോടി രൂപയുടെ പദ്ധതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നാൽപ്പത് വർഷം മുൻപ് പൂർത്തിയാക്കേണ്ട വികസന പദ്ധതികൾ പൂർത്തിയാക്കാൻ തനിക്ക് അവസരം ലഭിച്ചെന്നും. ഇതൊക്കെ അന്ന് ചെയ്തിരുന്നെങ്കിൽ ബെംഗളൂരുവിന്റെ ക്ലേശം വർധിക്കില്ലായിരുന്നെന്നും. ഓരോ നിമിഷവും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് സമയം പാഴാക്കാനില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.