ടെലിവിഷൻ താരം രെശ്മിരേഖയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂടെയുണ്ടായിരുന്ന യുവാവിനെതിരെ പിതാവ്

ഭുവനേശ്വർ : ഒഡീഷ ടെലിവിഷൻ താരവും മോഡലുമായ രശ്മിരേഖ ഓജയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജഗ്‌സ്ലിംപൂരിലെ വാടക വീട്ടിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 18 ന് കൂടെ താമസിച്ചിരുന്ന യുവാവാണ് താരത്തെ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് വീട്ടുകാരെ വിവരമറിയിച്ചത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് പോലീസിൽ പരാതി നൽകി.

മകൾ രഷ്മിരേഖയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിന് മരണത്തിൽ പങ്കുള്ളതായും രശ്മിയുടെ കുടുംബം ആരോപിക്കുന്നു. മകൾ ആത്മഹത്യാ ചെയ്തതായി ഒന്നിച്ച് താമസിച്ചിരുന്ന യുവാവാണ് ഞങ്ങളെ വിവരമറിയിച്ചതെന്നും മരിക്കുന്നതിന്റെ തലേദിവസം മകളുടെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടിയില്ലെന്നും പിതാവ് പറയുന്നു.

വിവാഹിതയല്ലെങ്കിലും യുവാവും രഷ്മിരേഖയും ഭാര്യ ഭർത്താക്കന്മാരെ പോലെ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നെന്നും ഇക്കാര്യം വാടക വീടിന്റെ ഉടമസ്ഥനിൽ നിന്നുമാണ് ഞങ്ങൾ അറിഞ്ഞതെന്നും രശ്മിയുടെ പിതാവ് പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.