രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു

മുംബൈ : രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഉദ്ധവ് താക്കറെ തന്റെ മകനൊപ്പം ഔദ്യോഗിക വസതിയിൽ നിന്നും സ്വകാര്യ വസതിയിലേക്ക് മാറി. ഉദ്ധവ് താക്കറെയുടെ ബാഗുകളും മറ്റ് സാധനങ്ങളും ഔദ്യോഗിക വസതിയിൽ നിന്നും സ്വകാര്യ വീട്ടിലേക്ക് മാറ്റി.

അതിനിടെ വസതിയൊഴിയുന്ന ഉദ്ധവ് താക്കറേയ്ക്ക് പിന്തുണയറിയിച്ച് ശിവസേന പ്രവത്തകർ പുഷ്പവൃഷ്ടി നടത്തി. വിമത നീക്കത്തിന് പിന്നലെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും ഫേസ്‌ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.