ഗുഹാജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് ക്ളീൻ ചീട്ട് നൽകിയ നടപടി ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യുഡൽഹി : ഗുഹാജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് ക്ളീൻ ചീട്ട് നൽകിയ നടപടി ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട കോൺഗ്രസ്സ് എംപി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്ക് ക്ളീൻ ചീറ്റ് നൽകിയ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇതോടെ ശരിവെച്ചു. നേരത്തെ ഹുജറാത്ത് ഹൈക്കോടതിയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

2002 ഫെബ്രുവരി രണ്ടിനാണ് ഇഹ്‌സാൻ ജാഫ്രി കൊല്ലപ്പെടുന്നത്. അഹമ്മദാബാദിൽ നടന്ന കലാപത്തിനിടെയാണ് ഇഹ്‌സാൻ ജാഫ്രി കൊല്ലപ്പെട്ടത്. ഗോദ്രയിൽ തീവണ്ടി കത്തിച്ച് 59 പേർ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിലാണ് ഇഹ്‌സാൻ ജാഫ്രി കൊല്ലപ്പെട്ടത്.