പ്രശസ്ത യുട്യൂബ് വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ഗാസിയാബാദ് : പ്രശസ്ത യുട്യൂബ് വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വ്‌ളോഗർ റിതിക സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് ആകാശ് അറസ്റ്റിലായത്. കയ്യും കാലും കെട്ടിയ നിലയിലാണ് റിതിക സിംഗിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

ആഗ്രയിലെ ഫ്ലാറ്റിൽ സുഹൃത്തിനോപ്പം താമസിക്കുകയായിരുന്നു റിതിക. ഫ്ലാറ്റിൽ എത്തിയ ആകാശ് സുഹൃത്തിനൊപ്പം താമസിക്കുന്നതിന് കുറിച്ച് സംസാരിക്കുകയും വഴക്കിടുകയും ചെയ്തു. ഇരുവരും തമ്മിൽ വാക്പോരും കയ്യേറ്റവും നടന്നു. ഇതിനിടയിൽ അക്രമാസക്തനായ ആകാശ് റിതികയുടെ കൈയ്യും കാലും ബന്ധിച്ച ശേഷം ഫ്ലാറ്റിൽ നിന്നും താഴേക്ക് തള്ളിയിടുകയായിരുന്നു.

അതേസമയം ആകാശ് ജോലിക്ക് പോയിരുന്നില്ലെന്നും റിതികയ്ക്ക് കിട്ടുന്ന പണം കൊണ്ടാണ് ആകാശ് ജീവിച്ചിരുന്നതെന്നും റിതികയുടെ കുടുംബം ആരോപിക്കുന്നു. വിവാഹത്തിന് ശേഷം ആകാശ് റിതികയേ ഉപദ്രവിക്കാറുണ്ടെന്നും ഭർതൃ വീട്ടുകാരുടെ പീഡനവും റിതിക നേരിട്ടതായും കുടുംബം ആരോപിച്ചു.