ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ഐഎസ് ബന്ധം

രാജസ്ഥാൻ : ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ഐഎസ് ബന്ധം. മാർച്ച് 30 ന് ജയ്പൂരിൽ ഭീകരക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾക്ക് പാകിസ്ഥാൻ തീവ്രവാദി സംഘടനയായ ദാവത് ഇ ഇസ്ലാമി എന്ന സംഘടനയുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതിന് പിന്നലെയാണ് തയ്യൽ തൊഴിലാളിയായ കനയ്യ ലാലിനെ ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും ചേർന്ന് കൊലപ്പെടുത്തിയത്. കൊലപതകത്തിന് ശേഷം രക്ഷപെട്ട പ്രതികളെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഉദയ്പൂരിലെ മറ്റൊരു വ്യവസായിയെ കൂടി കൊലപ്പെടുത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കി ഇരുന്നതായും പോലീസ് പറയുന്നു.

കൊല്ലപ്പെട്ട കനയ്യ ലാലിന്റെ ശരീരത്തിൽ ഇരുപത്തിലധീകം മുറിവുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കയ്യിലും,കഴുത്തിലും,തലയിലും,നെഞ്ചിലും,മുതുകിലുമാണ് മുറിവുകൾ ഉണ്ടായിരുന്നത്. അതേസമയം കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അൻപത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.