പുരുഷൻമാരെ പുനർ വിവാഹം ചെയ്ത് പണവും സ്വത്തും തട്ടിയെടുത്ത് മുങ്ങുന്ന യുവതി അറസ്റ്റിൽ ; കുടുങ്ങിയത് ആധാർ കാർഡ് ചോദിച്ചതോടെ

വിവാഹ മോചനം നേടിയ പുരുഷൻമാരെ പുനർ വിവാഹം ചെയ്ത് പണവും സ്വത്തും തട്ടിയെടുത്ത് മുങ്ങുന്ന യുവതി അറസ്റ്റിൽ. തിരുപ്പതി സ്വദേശി സുകന്യ (54) ആണ് അറസ്റ്റിലായത്. ആവഡി സ്വദേശി ഗണേഷ് (35) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കഴിഞ്ഞ വർഷമാണ് ഗണേഷിനെ സുകന്യ വിവാഹം ചെയ്തത്. ശരണ്യ എന്ന പേരിലാണ് സുകന്യ ഗണേഷിനെ വിവാഹം ചെയ്തത്.

ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് ഗണേഷ് സുകന്യയെ വിവാഹം ചെയ്തത്. ബ്രോക്കർ മുഖന്തിരമാണ് സുകന്യയുടെ ആലോചന ഗണേഷിന്റെ കുടുംബത്തിലെത്തുന്നത്. 25 പവൻ സ്വർണം അണിയിച്ചാണ് മരുമകളെ ഗണേഷിന്റെ അമ്മ ഇന്ദ്രാണി വീട്ടിലേക്ക് സ്വീകരിച്ചത്. ഗണേഷിനൊപ്പം താമസം ആരംഭിച്ച സുകന്യ ഗണേഷിന്റെ ശമ്പളം സ്വന്തം അകൗണ്ടിൽ ഇടണമെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടക്കിയിരുന്നു.

ഗണേഷിന്റെ പേരിലുള്ള സ്വത്തുക്കൾ സ്വന്തം പേരിലാക്കുന്നതിനായി സുകന്യ ശ്രമം നടത്തിയിരുന്നു. എന്നാൽ ആധാർകാർഡ് ആവിശ്യപെട്ടതോടെ സുകന്യ ആധാർ കാർഡ് നൽകാതെ ഒഴിഞ്ഞ് മാറിയത് വീട്ടുകാരിൽ സംശയം ജനിപ്പിക്കുകയും തുടർന്ന് പോലീസിൽ പരാതി നല്കുകയുമായിരുന്നു. ഇതിനിടയിൽ മേക്കപ്പ് ഇല്ലാതെ സുകന്യയെ കണ്ട ഗണേഷിന്റെ അമ്മ ഇന്ദ്രാണി തട്ടിപ്പ് മനസിലാക്കി സുകന്യയെ വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സുകന്യ നേരത്തെ വിവാഹം ചെയ്തതായും മൂന്നോളം പേരെ തട്ടിപ്പിനിരയാക്കിയതായും കണ്ടെത്തുകയായിരുന്നു. പതിനൊന്ന് വർഷം മുൻപ് വീട് വിട്ടിറങ്ങിയ സുകന്യ സേലം സ്വാദേശിയെ വിവാഹം ചെയ്ത് തട്ടിപ്പ് ആരംഭിക്കുകയായിരുന്നു. ബ്രോക്കർമാരെ പരിചയപെട്ട് പുനർ വിവാഹം ചെയ്യുന്ന പുരുഷൻമാരെ കണ്ടെത്തിയാണ് സുകന്യ തട്ടിപ്പ് നടത്തിയിരുന്നത്.