ഡൽഹിയിൽ മൂന്ന് ഐ എസ് തീവ്രവാദികൾ പിടിയിൽ

ന്യൂഡൽഹി: ആയുധങ്ങളുമായി മൂന്ന് ഐ എസ് തീവ്രവാദികളെ ഡൽഹി പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നുള്ള മൊഡ്യൂൾ തീവ്രവാദികളായ ഖാജാ മൊയ്‌ദീൻ, സയിദ് അലി നവാസ്, അബ്ദുൽ സമദ് എന്നി മൂന്ന് തീവ്രവാദികളെ ഏറ്റുമുട്ടലിലൂടെ പിടികൂടുക ആയിരുന്നു. കൂടാതെ ഗുജറാത്തിൽ നിന്നുമുള്ള ഒരു തീവ്രവാദിയെക്കൂടി അറെസ്റ്റ്‌ ചെയ്തിരുന്നു.

പിടികൂടിയ നാലുപേരെയും ഡൽഹി പോലീസ് എട്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡൽഹി എൻ സി ആറിൽ ഉള്ളത് ഐ എസിന്റെ സ്പെല്ലെർ ആയിരിക്കുമെന്ന് കരുതുന്നു. ഇവിടെ നിന്നും പാക്കിസ്ഥാനുമായി കമ്മ്യൂണിക്കേഷനും മറ്റും നടത്തുന്നുണെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ഡൽഹിയിൽ പിടിയിലായ മൂന്ന് തീവ്രവാദികളുടെ കൈയിൽ 9 എം എം പിസ്റ്റളുകളും ഉണ്ടായിരുന്നു.

ഇവരെ പിടികൂടാനായി പോലീസ് പല സ്ഥലത്തും റെയിഡ് നടത്തിയിരുന്നു. എന്നാൽ ഒരുപാട് തിരഞ്ഞതിനു ശേഷമാണു ഇവരെ പിടികൂടിയത്. തീവ്രവാദികളുടെ ലക്ഷ്യം നല്ലൊരു ഹിന്ദു നേതാവിനെ ആയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു