ഹിറ്റ് മാൻ റെക്കോർഡിനരികെ ; ഇനി 63 റൺസ് കൂടി

ഹിറ്റ് മാൻ എന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന ഇന്ത്യൻ ഓപണർ രോഹിത് ശർമ്മ അപൂർവ്വ നേട്ടത്തിനരികെ. 63 റൺസ് നേടിയാൽ പതിനായിരം റൺസ് തികയ്ക്കുന്ന നാലാമത്തെ താരമായി രോഹിത് ശർമ്മ മാറും.

സുനിൽ ഗാവസ്‌കർ,സച്ചിൻ ടെണ്ടുൽക്കർ,വിരേന്ദ്ര സെവാഗ് എന്നിവരാണ് നേരത്തെ പതിനായിരം റൺസ് തികച്ച ഇന്ത്യൻ താരങ്ങൾ. ഈ പേരുകൾക്കിടയിൽ സ്വന്തം പേര് ചേർക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി 63 റൺസ് കൂടി വേണം. നിലവിൽ രോഹിത് ശർമ്മ യുടെ റൺസ് 9937 ആണ്