പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയയിലെ വിദ്യാർഥികൾക്ക് നേരെ വെടിവെപ്പ്: ഒരാൾക്ക് പരിക്കേറ്റു

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിയ മിലിയയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെ ഒരു അജ്ഞാതൻ വെടിയുതിർത്തു. വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. തോക്കുമായെത്തിയ യുവാവ് “യേ ലോ അസാദി ഹിന്ദുസ്ഥാൻ സിന്ദാബാദ്‌ ഡൽഹി പോലീസ് സിന്ദാബാദ്” എന്ന് പറഞ്ഞുകൊണ്ടാണ് വെടിയുതിർത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഗോപാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കശ്മീർ സ്വദേശിയും ജാമിയ മിലിയിലെ വിദ്യാർത്ഥിയുമായ ഷഡാബ് നജറിനാണ് കൈയ്ക്ക് വെടിയേറ്റത്. ഇയാളെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ഡിസംബർ 15ന് ജാമിയ മിലിയലെ വിദ്യാർത്ഥികൾ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് വാഹനങ്ങളും പൊതുമുതലകളും നശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ നൂറിലധികം പേർക്കെതിരെ കേസെടുക്കുകയും, ഇനി പിടികിട്ടാനുള്ള 70 ഓളം പേരെ പിടികൂടാനായി ഡൽഹി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു