ഇന്ത്യ യുദ്ധം ആരംഭിച്ചാൽ അത് അവസാനിപ്പിക്കാൻ ഞങ്ങൾക്കറിയാമെന്ന് പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യ തങ്ങൾക്ക് നേരെ യുദ്ധം ആരംഭിക്കുകയാണങ്കിൽ അത് അവസാനിപ്പിക്കാൻ ഞങ്ങൾക്കറിയാമെന്ന് പാകിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂർ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ തകർക്കാൻ 10 മുതൽ 12 ദിവസത്തിൽ കൂടുതൽ ഇന്ത്യയ്ക്കു വേണ്ടെന്ന് പ്രവാസ്തവന ഇറക്കിയിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോൾ പാക്കിസ്ഥാൻ സൈനിക മേധാവി രംഗത്തെത്തിയിരിക്കുന്നത്.

പാകിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധം തുടങ്ങിയാൽ അത് വെറും 7 ദിവസം കൊണ്ട് അവസാനിപ്പിക്കാൻ തങ്ങൾക്ക് അറിയാമെന്നും പാക് സൈനിക മേധാവി വ്യെക്തമാക്കി. ഏത് പ്രതിസന്ധികളെയും നേരിടാൻ പാക്കിസ്ഥാൻ തയ്യാറാണെന്ന് ആസിഫ് ഗഫൂർ പറഞ്ഞു.

ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാൻ നടത്തിയ യുദ്ധങ്ങളിലെല്ലാം പരാജയപ്പെട്ടു. അതിൽ ആയിരക്കണക്കിന് സൈനികരുടെയും സാധാരണക്കാരുടെയും ജീവനെടുത്തു പാക്കിസ്ഥാൻ. കഴിഞ്ഞവർഷം തുടക്കത്തിലെ ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന്റെ വക്കിൽ വരെ എത്തിയെന്നും, എന്നാൽ ഇന്ത്യയുടെ ശക്തമായ ഇടപെടലുകൾ മൂലം പാക്കിസ്ഥാന് പിന്മാറേണ്ടി വന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ നാഷണൽ കേഡറ്റ് കോർപ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കവെ പറഞ്ഞിരുന്നു.