രാഷ്ട്രപിതാവിന്റെ ഇഷ്ടമായിരുന്നു പൗരത്വ ഭേദഗതി നിയമം: അത് നടപ്പാക്കാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതു മൂലം മഹാത്മാഗാന്ധിയുടെ ഇഷ്ടമാണ് നിറവേറ്റിയതെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി രാജ്യത്തെ ആരോഗ്യ മേഖലയിൽ ഉണർവ് ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ആരോഗ്യ പദ്ധതി പ്രകാരം രാജ്യത്തെ 75 ലക്ഷത്തോളം ദരിദ്രർക്ക് സൗജന്യമായി ചികിത്സ ലഭിച്ചെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.

ലോകത്തിലെതന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ട് അപ്പ് ഇക്കോ സിസ്റ്റം ഇന്ന് ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നതെന്നും സ്റ്റാർട്ടപ്പ് ഇന്ത്യ ക്യാമ്പയിന് കീഴിൽ 27 ആയിരത്തോളം പുതിയ സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം ലഭിച്ചന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370 ചരിത്രപരമായ പിൻവലിക്കൽ ആയിരുന്നെന്നും പാർലമെന്റിലെ ഇരുസഭകളിൽ നിന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ആർട്ടിക്കിൾ 370 പിൻവലിക്കുന്നത് ചരിത്രപരമായ തീരുമാനം മാത്രമല്ല, ജമ്മു കാശ്മീർ ലഡാക്ക് എന്നിവയുടെ വികസനത്തിനും വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പ്രവർത്തിക്കുന്നത് പുതിയ ഇന്ത്യയ്ക്ക് വേണ്ടിയാണെന്നും രാജ്യത്തെ ദളിതർക്കും, ദാരിദ്ര്യര്‍ക്കും, സ്ത്രീകൾക്കും, യുവാക്കൾക്കും മുന്നേറുവാൻ വേണ്ടിയുള്ള അവസരങ്ങൾ ഒരുക്കുന്ന ഒരു പുതിയ ഇന്ത്യയ്ക്കായാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നുവെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു