സി.എ.എ നടപ്പാക്കിക്കൊണ്ട് രാജ്യത്തെ യുദ്ധസമാനമായ അവസ്ഥയിലേക്ക് മോദി എത്തിച്ചെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കൊണ്ട് കേന്ദ്രസർക്കാർ രാജ്യത്തെ യുദ്ധസമാനമായ അവസ്ഥയിലേക്ക് എത്തിച്ചെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതുമൂലം ആഭ്യന്തര യുദ്ധത്തിലേക്ക് വരെ രാജ്യം കടന്നുപോകുന്ന അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിനെതിരെ സിപിഎം പോരാടുകയും എതിർക്കുകയും ചെയ്തെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. കേന്ദ്രസർക്കാർ സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ പിൻവലിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പാർലമെന്റിൽ ഞങ്ങൾ ശക്തമായി പൗരത്വഭേദഗതി നിയമത്തെ എതിർത്തു, അതുപോലെതന്നെ ശക്തമായ രീതിയിൽ തെരുവുകളിലും ഇതിനെ എതിർക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു