കനയ്യ കുമാറിന്റെ വാഹനത്തിനു നേരെ കല്ലേറ്

കനയ്യ കുമാർ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ബീഹാറിൽ വെച്ചു കല്ലേറ് നടന്നു. കൂടെ ഉണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസവും സിപിഐ നേതാവായ കനയ്യ കുമാറിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അദ്ദേഹത്തിനു ആക്രമണത്തിൽ പരിക്ക് പറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.

ബിഹാറിലെ സോപാൾ ജില്ലയിൽ കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ശേഷം തിരിച്ചു മടങ്ങവെയാണ് വാഹനവ്യൂഹത്തിനു നേരെ അക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.