സൂപ്പർസ്റ്റാർ രജനികാന്തിനോട് ബിജെപിയിൽ ചേർന്നോളൂ, അഭിനയിക്കണ്ടെന്നു പരിഹാസവുമായി കാർത്തി ചിദംബരം

തമിഴ് സൂപ്പർ സ്റ്റാറായ രജനികാന്തിനെ പരിഹസിച്ചു കൊണ്ട് കാർത്തി ചിദംബരം രംഗത്ത്. താങ്കൾ ബിജെപിയിൽ ചേർന്നോളൂ… അല്ലാതെ സ്വന്തമായി പാർട്ടി രൂപീകരിക്കാൻ പോകുകയാണെന്നുള്ള നാടകമിനി വേണ്ടായെന്നും കാർത്തി ചിദംബരം പറഞ്ഞു. തന്റെ ട്വിറ്റർ അകൗണ്ടിൽ കൂടിയാണ് ഇക്കാര്യം കാർത്തി പങ്കുവെച്ചത്.

കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം വിഭാഗങ്ങൾക്ക് യാതൊരു തരത്തിലും ദോഷം ചെയ്യില്ലെന്നും, അങ്ങിനെ അവർക്ക് ദോഷം ചെയ്യുന്ന അവസ്ഥ ഉണ്ടായാൽ അവർക്ക് വേണ്ടി ആദ്യം മുന്നിൽ ഇറങ്ങുന്നത് താനാകുമെന്നും രജനികാന്ത് പറഞ്ഞിരുന്നു. എന്നാൽ ഇത് കാർത്തി ചിദംബരത്തിന് പിടിചിച്ചില്ല. ഇതിന്റെ ഭാഗമായാണ് രജനികാന്തിനെതിരെ പരിഹാസവുമായി അദ്ദേഹം എത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു