ഇന്ത്യ വിഭജിക്കപ്പെട്ടതിൽ സന്തോഷവാനാണെന്നു മുതിർന്ന കോൺഗ്രസ്‌ നേതാവ്

ന്യൂഡൽഹി: ഇന്ത്യ വിഭജിക്കപ്പെട്ടതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവായ നട്‌വർ സിംഗ് പറഞ്ഞു. ഇന്ത്യ വിഭജിച്ചത് നല്ല കാര്യമാണെന്നും, അല്ലായിരുന്നെങ്കിൽ മുസ്ലിം ലീഗ് രാജ്യത്തെ നല്ലരീതിയിൽ പ്രവർത്തിക്കുവാൻ അനുവദിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വിഭജിച്ചത് കൊണ്ടു രാജ്യത്ത് കൂടുതൽ സംഘര്ഷങ്ങളും കലാപങ്ങളും ഒഴിവായെന്നും അല്ലങ്കിൽ കൂടുതൽ വഷളാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1946 ഓഗസ്റ്റ് 16 ന് കൊൽക്കത്തയിൽ നടന്ന അക്രമണങ്ങളുൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ്‌ ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് രാജ്യത്തെ നല്ലരീതിയിൽ പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും അവർ അതിന് തടസമായിരുന്നുവെന്നും അദ്ദേഹം വ്യെക്തമാക്കി. രാജ്യത്തെ വിഭജിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാൻ വേണ്ടി മുസ്ലിം ലീഗ് മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തതിന്റെ ഫലമായാണ് കൊൽക്കത്തയിലും ബിഹാറിലും വലിയ രീതിയിലുള്ള കലാപങ്ങൾ നടന്നതെന്നും ആയിരങ്ങൾ കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1946 ൽ രൂപീകരിച്ച ഇടക്കാല സർക്കാരിൽ ചേരാനും ജിന്ന മടികാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ എല്ലാ തീരുമാനങ്ങളെയും ജിന്ന എതിർക്കുകയും ചെയ്തു. ഇന്ത്യ വിഭജനം നടന്നില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമായിരുന്നു വെന്നും നട്‌വർ സിംഗ് പറഞ്ഞു.