ജമ്മു കാശ്മീരിൽ മൂന്ന് പാകിസ്ഥാൻ ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

ശ്രീനഗർ : ജമ്മു കാശ്മീരിൽ മൂന്ന് പാകിസ്ഥാൻ ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഇന്ന് രാവിലെ ഇന്ത്യൻ സൈന്യത്തിന് നേരെ വെടിയുതിർത്ത പാക് ഭീകരരെയാണ് തിരിച്ചുള്ള ആക്രമണത്തിൽ വധിച്ചത്. രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യൻ സൈന്യം ഭീകരർക്കായുള്ള തിരച്ചിൽ നടത്തിയിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.

കുറച്ച് ദിവസങ്ങളായി പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഗിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടി നൽകുന്നതായും സൈനീക വൃത്തങ്ങൾ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു