ഒറ്റ കമന്റ് കൊണ്ട് ഡിവൈഎഫ്ഐ യെ തേച്ചോട്ടിച്ച് സന്ദീപ് വാര്യർ

ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്‌മി യുടെ വിജയം ആഘോഷമാക്കുകയാണ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ. സ്വന്തം പാർട്ടി നോട്ടയോട് മത്സരിച്ച് തോറ്റപ്പോൾ ബിജെപിയെ തോൽപ്പിച്ച ആം ആദ്‌മിയെ പ്രശംസിച്ച് സന്തോഷം കണ്ടെത്തുകയാണ് ഇവർ.

ഡിവൈഎഫ്ഐ കേരളയുടെ യുടെ ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്ത ചിത്രവും അതിന് താഴെ യുവമോർച്ച നേതാവ് സന്ദീപ് വാര്യർ എഴുതിയ കമന്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

ദേശീയ പതാകയോടൊപ്പം ബിജെപി തോൽക്കട്ടെ ഇന്ത്യ ജയിക്കട്ടെ ഡൽഹിയിലെ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ എന്നെഴുതിയ ചിത്രത്തിന് താഴെയാണ് സന്ദീപ് വാര്യർ രസകരമായ കമന്റ് ചെയ്തിരിക്കുന്നത്. വോട്ടെടുപ്പ് നടന്നത് വോട്ടിംഗ് മെഷീനിൽ ആയിപോയി, വാഷിംഗ് മെഷീനിൽ ആയിരുന്നെങ്കിൽ സഖാക്കൾ തകർത്തേനെ. എന്നാണ് സന്ദീപ് കുറിച്ചത്