ബിജെപിയ്ക്ക് ഡൽഹിയിൽ കിട്ടിയത് കനത്ത തിരിച്ചടിയാണെന്നും, അതിനാൽ പൗരത്വ നിയമം പിൻവലിക്കണമെന്നും യെച്ചൂരി

ഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഉണ്ടായത് കനത്ത തിരിച്ചടിയാണെന്നും അതുകൊണ്ട് പൗരത്വ നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയ്ക്ക് ഡൽഹിയിൽ ഏറ്റ പരാജയത്തിന് കാരണം പൗരത്വ നിയമം നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദമോദി ഇക്കാര്യം മനസിലാക്കണമെന്നും നിയമം പിൻവലിക്കാൻ തയ്യാറാകണമെന്നും യെച്ചൂരി വ്യക്തമാക്കി. എന്നാൽ ഏറ്റവും വലിയ രാസമെന്തെന്നാൽ ഡൽഹിയിൽ മത്സരിച്ച സിപിഎമ്മിനു കിട്ടിയ വോട്ട് 0.01% മാത്രമാണ്. നോട്ടയ്ക്ക് 0.46% വോട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ എല്ലാം മറച്ചു വെച്ചുകൊണ്ടാണ് യെച്ചൂരി ബിജെപിയെ കുറ്റം പറയുന്നത് എന്നതാണ് ഏറ്റവും വലിയ സത്യം.