ബംഗാളിൽ ആർ എസ് എസ് സംഘടിപ്പിച്ച സമൂഹ വിവാഹം മമതാ ബാനർജി തടഞ്ഞു

ബംഗാൾ: ആർ എസ് എസിന്റെ നേതൃത്വത്തിൽ ബംഗാളിൽ സംഘടിപ്പിച്ച സമൂഹ വിവാഹമാണ് മമതാബാനര്ജി തടഞ്ഞത്. വിവാഹത്തിലൂടെ പരിവർത്തനത്തിനു ശ്രമിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് വിലക്കിയത്. എന്നാൽ മമതയുടെ പ്രവർത്തന രീതി ബംഗാളിൽ ഹൈന്ദവരുടെ എണ്ണം കുറയ്ക്കാൻ വേണ്ടിയുള്ളതാണെന്നു ആർ എസ് എസ് നേതാവ് ജിസ്നു ബസു പറഞ്ഞു.

2011 ലെ സെൻസെസ് പ്രകാരം ഹിന്ദുക്കളായ ഗോത്ര വിഭാഗത്തിൽ പെട്ടവരാണെന്നും ചൂണ്ടിക്കാട്ടി. ഫെബ്രുവരി 10 നായിരുന്നു സമൂഹ വിവാഹം നിശ്ചയിച്ചിരുന്നത്. അലിപുർദൂരിൽ വെച്ചു നടത്താനായിരുന്നു ആർ എസ് എസ് തീരുമാനം.